കരിപ്പുര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 1.6 കിലോ സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിലെ സുരക്ഷ പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് പോലീസ് സ്വര്‍ണം പിടികൂടിയത്.
മൈക്രോവേവ് അവനിനുള്ളില് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണത്തിന്റെ കട്ടി. തലശേരി സ്വദേശി പി.കെ ഗഫൂര്‍ ആണ് ഇന്നു രാവിലെ പിടിയിലായത്. ഇയാള്‍ സ്വര്‍ണം കടത്തുന്നതായി പോലീസ് സൂപ്രണ്ടിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
Discussion about this post