ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് പുരോഹിതന്മാര്ക്കൊപ്പമാണ് മുഖ്യമന്ത്രി ശ്രീകോവിലിന്റെ പൂജ നടത്തി തറക്കല്ലിട്ടത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാമജന്മഭൂമിയുമായി ബന്ധപ്പെട്ട 90 മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും സന്യാസിമാരും ചടങ്ങില്‍ പങ്കെടുത്തു.
രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പുരോഗതിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം രാജ്യത്തെ ക്ഷേത്ര നഗരങ്ങള്‍ ഉണരുകയാണെന്ന് കഴിഞ്ഞ ദിവസം ആദിത്യനാഥ് പറഞ്ഞിരുന്നു. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം കാശി, മഥുര തുടങ്ങിയ ഇടങ്ങളെയും ഉണര്‍ത്തി.
ക്ഷേത്ര നഗരങ്ങളായ കാശി, മധുര, വൃന്ദാവനം, നൈമിഷ് ധാം എന്നിവിടങ്ങളിലെല്ലാം ഇത് പ്രകടമാണ്. പ്രതിദിനം ഒരു ലക്ഷത്തോളം ഭക്തരാണ് കാശിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടനുസരിച്ച് പുണ്യനഗരം അതിന്റെ പ്രധാന്യം തെളിയിക്കുകയാണെന്നും യോഗി ആദ്യിത്യനാഥ് പറഞ്ഞു.
Discussion about this post