ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മയും ടീമില്‍ ഇടംനേടി. ഹര്ജന് സിങ് പുറത്തായി. വിരാട് കോഹ്!ലി ടെസ്റ്റ് ടീമിനെ നയിക്കും.
നാല് മല്‍സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നവംബര്‍ അഞ്ചിന് പഞ്ചാബിലെ മൊഹാലില്‍ തുടക്കമാകും. ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭൂവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍, സ്റ്റുവാര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ, ആര്. അശ്വിന്
അതേ സമയം, ഇനിയുള്ള രണ്ട് ഏകദിനങ്ങളില്‍ ഫാസ്റ്റ് ബോളര്‍ ഉമേഷ് യാദവിനു പകരം എസ്.അരവിന്ദിനെ ഉള്‍പ്പെടുത്തി. ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 21 ന് മുന്നിലാണ്. ഒക്ടോബര്‍ 22 ന് ചെന്നൈയിലും 25 ന് മുംബൈയിലുമാണ് ഇനിയുള്ള രണ്ടു ഏകദിനങ്ങള്‍ നടക്കുക.
Discussion about this post