സിംഗപ്പൂര്‍: ഇന്ത്യക്ക് കിരീടപ്രതീക്ഷ നൽകി പി വി സിന്ധു സിംഗപ്പൂർ ഓപ്പൺ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ജാപ്പനീസ് താരം സയീന കവാക്കോമിയെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ: 21-15, 21-7.
ലോക റാങ്കിംഗിലെ 38-ാം സ്ഥാനക്കാരിയായ സയീന കവാക്കോമിക്കെതിരെ 2-0ന്‍റെ മുന്‍ ജയത്തിന്‍റെ റെക്കോര്‍ഡുമായാണ് സിന്ധു കോര്‍ട്ടിലെത്തിയത്. സെമിയില്‍ സയീനക്കെതിരെ വ്യക്തമായ മേധാവിത്വം കാട്ടിയായിരുന്നു സിന്ധുവിന്‍റെ മുന്നേറ്റം. രണ്ട് ഗെയിമിലും സയീന വെല്ലുവിളിയായില്ല. 2022-ലെ ആദ്യ സൂപ്പര്‍ 500 കിരീടമാണ് സിന്ധുവിനെ കാത്തിരിക്കുന്നത്.
ക്വാര്‍ട്ടറില്‍ ചൈനയുടെ ഹാന്‍ യുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ മറികടന്നാണ് സിന്ധു സെമിയിലെത്തിയത്. സ്കോര്‍ 17-21, 21-11, 21-19. ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു സിന്ധുവിന്‍റെ തിരിച്ചുവരവ്.
Discussion about this post