കൊച്ചി: സേവാഭാരതിയ്‌ക്കെതിരായ അപ്പീലിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ചും ഉത്തരവിറക്കി. കളക്ടറുടെ നടപടി റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവെക്കുകയായിരുന്നു.
ആരോപണങ്ങളിന്മേൽ അന്വേഷണം നടത്താതെയാണ് കളക്ടർ സേവാഭാരതിയ്‌ക്കെതിരെ നടപടി എടുത്തത്. കളക്ടറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊറോണ കാലത്ത് സേവാ ഭാരതിയെ റിലീഫ് ഏജൻസിയാക്കി ഉത്തരവിട്ട കളക്ടർ പിന്നീട് ഇത് പിൻവലിച്ചിരുന്നു. ഇതിന് പിന്നിൽ രാഷ്‌ട്രീയ സമ്മർദ്ദമാണെന്ന ആരോപണം ശക്തമായിരുന്നു.
2021 മെയ് 24നായിരുന്നു സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിക്കൊണ്ടുള്ള ഉത്തരവ് കണ്ണൂർ ജില്ലാ കളക്ടർ റദ്ദാക്കിയത്. ഇടത് സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു നടപടി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതി കാണിച്ച മികവിനെ തുടർന്ന് മെയ് 22ന് കണ്ണൂർ ജില്ലാ കളക്ടർ തന്നെയായിരുന്നു സേവാഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ചത്.
കേന്ദ്ര ആയുഷ് മന്ത്രാലയം കൊവിഡ് ബാധിച്ച് രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് ചികിത്സയ്ക്ക് ആയുഷ് 64 മരുന്ന് തയാറാക്കി രാജ്യവ്യാപകമായി വിതരണത്തിനെത്തിച്ചു. മരുന്നു വിതരണം എന്‍ജിഒകള്‍ വഴിനടത്താനും നിര്‍ദേശിച്ചു. അതനുസരിച്ച് കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ തലവന്‍കൂടിയായ കളക്ടറെ വിതരണ സന്നദ്ധത അറിയിച്ച് സേവാ ഭാരതി സമീപിച്ചു. മറ്റാരും രോഗബാധ ഭയന്ന് തയാറാകാഞ്ഞപ്പോഴാണ് സേവാഭാരതി മരുന്ന് വിതരണം ഏറ്റെടുത്ത് സേവനത്തിനായി മുന്നോട്ടെത്തിയത്. മെയ് 24 ന് സേവാഭാരതിയെ മരുന്ന് വിതരണത്തിന് നിയോഗിച്ച് കളക്ടര്‍ ഉത്തരിവിറക്കി. വാര്‍ത്ത വന്‍ പ്രചാരം നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തില്‍ പിണറായി സര്‍ക്കാര്‍ ഇടപെട്ട് കളക്ടറുടെ ഉത്തരവ് റദ്ദ് ചെയ്യിച്ചു. ഈ റദ്ദാക്കല്‍ ഉത്തരവാണ് കോടതി റദ്ദാക്കിയത്.
സേവാഭാരതി രാഷ്ട്രീയ പക്ഷമുള്ള സംഘടനയാണെന്നായിരുന്നു ഇടത് സംഘടനകളുടെ ആരോപണം. സേവാഭാരതി രാഷ്ട്രീയ പക്ഷമുള്ള സംഘടനയാണെന്നും അവര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ അടയാളങ്ങള്‍ വിനിയോഗിക്കുന്നുവെന്നും മറ്റും ഗ്രാമപഞ്ചായത്ത് അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി. എന്നാല്‍ ഇതിനെതിരേ സേവാ ഭാരതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതികളിലെ കൃത്യത ഉറപ്പാക്കുന്നതിൽ അധികൃതർക്ക് വീഴ്‌ച്ച പറ്റി. പ്രാഥമിക അന്വേഷണവും നടത്തിയില്ല. പിൻവലിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം സേവാഭാരതിയുടെ ഭാഗം കേട്ടില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് അന്നത്തെ ഉത്തരവിൽ പറഞ്ഞിരുന്നു. സേവാഭാരതിക്ക് അനുകൂലമായി സിംഗിൾ ബെഞ്ച് ഉത്തരവുമിറക്കി. എന്നാൽ ഇതിലും തൃപ്തിയില്ലാതെ സർക്കാർ അപ്പീൽ ഹർജി നൽകുകയായിരുന്നു. സർക്കാരിൻറെ അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ചും തള്ളി.
Discussion about this post