തിരൂർ: തിരയടിക്കുമ്പോൾ കരയിലേക്ക് മത്തിചാകര. തിരൂരിലെ പാറവണ്ണയിലാണ് സംഭവം.ഏകദേശം അരണമണിക്കൂറോളം തിരയടിക്കുമ്പോൾ മത്തി കരയ്ക്കടിഞ്ഞു എന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ കുട്ടയിലും ചാക്കിലും വാരിയെടുത്ത് കൊണ്ടുപോകുകയും ചെയ്തു. ഓരോ തവണ തിരയടിക്കുമ്പോഴും വെള്ളത്തെക്കാൾ കൂടുതൽ കരയിലെത്തിയത് മത്തിക്കൂട്ടമാണ്.
സമീപത്ത് ഉണ്ടായിരുന്ന നാട്ടുകാർ കുട്ടകളും സഞ്ചികളും സംഘടിപ്പിച്ച് മത്തി കോരിയെടുത്തു. ഓരോ തവണയും കൈകൾ തിരയിലേക്കു താഴ്ത്തി പൊക്കുമ്പോഴും ഒരു കൂട്ടം മത്തിയാണ് കയ്യിൽ തടഞ്ഞത്.
തിരയിലെത്തി കരയിലേക്ക് ചാടി മണലിൽ വീണ മത്തി പെറുക്കാനും ആളുണ്ടായിരുന്നു. കയ്യിൽ കിട്ടിയ വല തിരയിൽ എറിഞ്ഞ് കരയിൽ നിന്ന് ചാകര കോരിയവരും ഏറെ. കടലിൽ ഇറങ്ങിയ വള്ളക്കാർക്കും കൈ നിറയെ കോളു കിട്ടി.
ഇതോടെ ഇന്നലെ വിപണിയിൽ വൻ വിലക്കുറവിലാണ് മത്തി വിറ്റുപോയത്. ആഴ്ചകൾക്ക് മുൻപ് കൂട്ടായിയിലും പടിഞ്ഞാറേക്കരയിലും താനൂരിലും ഈ പ്രതിഭാസം ഉണ്ടായിരുന്നു
Discussion about this post