ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. അഞ്ച് എക്സിറ്റ്പോളുകളിലും ആം ആദ്മി മുന്‍തൂക്കം നേടി. പുറത്ത് വന്ന എട്ട് എക്സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി ഡല്‍ഹിയില്‍ അധികാരത്തിലെത്തുമെന്ന് പറയുന്നു. ചില സര്‍വ്വേകള്‍ എഎപി അന്‍പതില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നുണ്ട്. എല്ലാ സര്‍വ്വേകളും കോണ്‍ഗ്രസിന് അഞ്ച് വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്.
സീ വോട്ടര്‍, എന്‍ഡി ടിവി, ഹെഡ്ലൈന്-എഎപി, ടൈംസ് നൗ തുടങ്ങി ആറോളം എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മിയ്ക്ക് അനുകൂലമാണ്.
ആം ആദ്മിയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. എഎപിയ്ക്ക് 31മുതല്‍ വരെ 39 സീറ്റുകള്‍ ലഭിക്കും ബിജെപി 27മുതല്‍ 35 വരെ സീറ്റുകള്‍ നേടും. നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
ഹെഡ് ലൈന്‍ ടുഡേ-എഎപി-35-43. ബിജെപി- 23-29 കോണ്‍ഗ്രസ്-3-5
ടൈംസ് നൗ-31-39.ബിജെപി-27-35.
എന്‍ഡി ടിവി-37.ബിജെപി-29. കോണ്‍ഗ്രസ്-4.
സീ വോട്ടര്‍-31-39, ബിജെപി- 27-35,കോണ്‍ഗ്രസ്-4
ആക്സിസ്-എഎപി-53, ബിജെപി-17,കോണ്‍ഗ്രസ്-2
ടുഡേയ്സ് ചാണക്യ-48,ബിജെപി-22, കോണ്‍ഗ്രസ്-0
വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകളില്‍ മോദിയുടെ സ്വാധീനം കുറഞ്ഞതായും പ്രവചിക്കുന്നു. മിക്ക സര്‍വ്വേകളിലും അരവിന്ദ് കെജ്രിവാളിനെയാണ് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യനായി കണ്ടെത്തിയിരിക്കുന്നത്.
മൂന്ന് മണിവരെയുള്ള എക്സിറ്റ് പോളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും, യഥാര്‍ത്ഥ ഫലം ഇതായിരിക്കില്ലെന്നും കിരണ്‍ബേദി പ്രതികരിച്ചു.
പോളിംഗ് ഇത്തവണ എഴുപത് ശതമാനത്തിലധിം പോകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അത് ഡല്‍ഹിയില്‍ പോളിംഗ് ചരിത്രത്തിലെ റെക്കോഡാകും.
Discussion about this post