തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ ആന ഇടഞ്ഞു. കേശവൻ അനുസ്മണരണ ചടങ്ങ് കഴിഞ്ഞ് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഗുരവായൂർ ഏകാദശിയുടെ സമയമായതിനാൽ ക്ഷേത്രത്തിൽ വലിയ തിരക്കുണ്ടായതും പരിഭ്രാന്തി സൃഷ്ടിച്ചു.
അനുസ്മരണ ചടങ്ങ് കഴിഞ്ഞ് തിരികെ പോകുമ്പോൾ പടിഞ്ഞാറെ ക്ഷേത്ര നടയിൽവെച്ചാണ് ദേവസ്വത്തിൻറെ കൊമ്പൻ ദാമോദർ ദാസ് എന്ന ആന ഇടഞ്ഞത്. തുമ്പിക്കൈ ഉയർത്തി ആളുകൾക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു.ആളുകൾ പരിഭ്രാന്തരായി ചിതറിയോടി. ആനയെ ആദ്യം ചങ്ങല ഉപയോഗിച്ച് നടയിൽ തന്നെ തിളച്ചു. പിന്നീട് ശാന്തനായ ആനയെ ആനക്കോട്ടയിലേക്ക് കൊണ്ടുപോയി.
ആഴ്ചചൾക്ക് മുൻപും ഇതേ ആന ഇടഞ്ഞതായാണ് റിപ്പോർട്ട്. അന്ന് ഫോട്ടോഷൂട്ടിനിടെ കോഴിക്കോട് സ്വദേശി പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അന്ന് പാപ്പാനെ ആന ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ അതിന് ശേഷവും ആനയെ പല ആഘോഷങ്ങൾക്കായി പുറത്തുകൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്. ആനയക്ക് മദപ്പാടിൻറെ ലക്ഷണമില്ലെന്നാണ് ദേവസ്വം അധികൃതർ നൽകുന്ന വിശദീകരണം.
Discussion about this post