ഇസ്ലാമാബാദ്: പുതിയ കരസേനാ മേധാവിയെ വിമർശിക്കരുതെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് മുന്നറിയിപ്പുമായി പ്രസിഡന്റ് ആരിഫ് അൽവി. പാർട്ടി നേതൃത്വത്തിനും സോഷ്യൽ മീഡിയ ടീമിനും അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടാണ് ഇമ്രാൻ ഖാന് പ്രസിഡണ്ടിൻറെ താക്കീത്.
അതിർത്തി കടക്കരുതെന്നാണ് സ്ക്രീൻ ഷോട്ട് പങ്കിട്ടുകൊണ്ട് ഇമ്രാൻ ഖാനോട് താക്കീത് ചെയ്തിരിക്കുന്നതെന്ന് ദ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പിടിഐ പാർലമെന്ററി പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കരസേനാ മേധാവിയെ വിമർശിക്കേണ്ടതില്ലെന്ന ഇമ്രാൻ ഖാന്റെ സന്ദേശം.
ഈ സന്ദേശവുമായി ബന്ധപ്പെട്ട്, പുതിയ സൈനിക മേധാവിക്കെതിരെ വിമർശനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ഇമ്രാൻ ഖാൻ പാർട്ടി അംഗങ്ങൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയതായാണ് വിവരം.
അതേ സമയം പുതിയ സൈനിക മേധാവിക്കുമെതിരെ വിമർശനങ്ങളോ എതിർ വാക്കുകളോ ഉണ്ടാകില്ല. ഇക്കാര്യം പ്രസിഡണ്ടിനും മുൻ പ്രധാനമന്ത്രിക്കും മുൻകൂട്ടി അറിയാമായിരുന്നുവെന്നാണ് പി.ടി.ഐ മുഖ്യ വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കുന്നത്. സൈനിക സ്ഥാപനവുമായി ഒരു രാഷ്ട്രീയ പാർട്ടിയ്ക്കും നിരന്തരം പോരാട്ടം നടത്താൻ കഴിയില്ലെന്നാണ് ഇക്കാര്യത്തിൽ ചൗധരിയെ ഉദ്ധരിച്ച് വാർത്ത മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post