ഗുജറാത്ത്; ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രശ്നങ്ങളൊഴിയാതെ നട്ടം തിരിയുകയാണ് ഗുജറാത്തിലെ ആം ആദ്മി നേതാക്കൾ. ആംആദ്മിയുടെ അഞ്ച് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നാണ് പുതിയ അഭ്യൂഹം.
എന്നാൽ ബിജെപിയിൽ ചേരുന്നുവെന്ന റിപ്പോർട്ടിനെ എംഎൽഎ ഭൂപത് ഭയാനി തള്ളിക്കളഞ്ഞു. അതേ സമയം തൻറെ അനുയായികളുമായും വോട്ടർമാരുമായും സംസാരിച്ച് ഭാവി നടപടികളെകുറിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹത്തിൻറെ മറുപടി. മോദിയുടെ നേതൃത്വത്തിലാണ് നാമെല്ലാവരും അഭിവൃദ്ധി പ്രാപിച്ചതെന്നും അത് നിഷേധിക്കാനാവില്ലെന്നും ഭയാനി കൂട്ടിചേർത്തു. പ്രധാനമന്ത്രിയെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എഎപിയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ല. താൻ ആംദ്മിയിൽ തന്നെ തുടരുമെന്നും ബിജെപിയിൽ ചേരുന്നതിനെകുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഭൂപത് ഭയാനി പറഞ്ഞു. ചൈതർ വാസവ, ഹേമന്ത് ഖാവ, ഉമേഷ് മകവാന, സുധീർ വഘാനി, ഭൂപത് ഭയാനി എന്നാീ എഎപി എംഎൽമാരാണ് ബിജെപിയിൽ ചേരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഗുജറാത്തിൽ വൻ വിജയത്തോടെയാണ് ബിജെപി അധികാരത്തിലെത്തുന്നത്. ഭൂപേന്ദ്ര പട്ടേലും മറ്റ് 20 കാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
Discussion about this post