സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രമായ ”മാളികപ്പുറം” സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി ‘മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം.
എന്നെ സ്നേഹിക്കുന്ന എല്ലാവരും വാക്കുകൾകൊണ്ടുള്ള പിന്തുണയേക്കാളുപരി തിയേറ്ററിൽ സിനിമകണ്ട് പ്രോത്സാഹിപ്പിക്കും എന്ന് വിശ്വസിക്കുന്നു,’ ട്രെയ്‌ലർ പുറത്തിറക്കി ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്. ഉണ്ണിമുകുന്ദനൊപ്പം ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്ര മോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുനത് . ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് .
പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് മാളികപ്പുറം. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം-പശ്ചാത്തല സംഗീതം രഞ്ജിൻ രാജ് ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ രണ്ട് ചിത്രങ്ങളാണ് മല്ലു സിംഗും മാമാങ്കവും. മല്ലു സിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫും .
മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുമായിരുന്നു . ഇരുവരും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിലും ഉണ്ണി മുകുന്ദന്‍ നായകന്‍ ആകുന്നുവെന്ന പ്രത്യേകതയും മാളികപ്പുറത്തിനുണ്ട് . ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
Discussion about this post