ന്യൂഡൽഹി : പ്രശസ്ത മണൽ കലാകാരനായ സുദർശൻ പട്‌നായിക് 1500 കിലോ തക്കാളി കൊണ്ട് നിർമ്മിച്ച സാന്താക്ലോസിന്റെ രൂപം വൈറലാകുന്നു. ഒഡീഷയിലെ ഗോപാൽപൂർ ബീച്ചിലാണ് സാന്താക്ലോസിന്റെ ഈ കൂറ്റൻ ശിൽപം ഒരുക്കിയിരിക്കുന്നത് . സാന്താക്ലോസിന് 27 അടി ഉയരവും 60 അടി വീതിയുമുണ്ടെന്ന് സുദർശൻ പറഞ്ഞു .
ശിൽപം പൂർത്തിയാക്കാൻ തന്റെ വിദ്യാർത്ഥികൾ സഹായിച്ചതായും സുദർശൻ പറയുന്നു. ‘ക്രിസ്മസ് ആശംസകൾ’ എന്ന സന്ദേശവും സാന്താക്ലോസ് രൂപത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ 5400 ചുവന്ന റോസാപ്പൂക്കളും മറ്റ് പൂക്കളും ഉപയോഗിച്ച് കടൽത്തീരത്ത് 50 അടി നീളവും 28 അടി വീതിയുമുള്ള സാന്താക്ലോസിന്റെ മണൽ ശിൽപം പട്നായിക് നിർമ്മിച്ചിരുന്നു.
കഴിഞ്ഞ 17 വർഷമായി അദ്ദേഹം ക്രിസ്മസ് വേളയിൽ മണൽ കലകൾ സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ പല മണൽ ശിൽപങ്ങളും ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. ഒഡീഷയിലെ പുരി ബീച്ചിൽ മണലിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൻറെ ഒരു ശില്പം നിർമ്മിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ദ്രൗപദി മുർമുവും അവർക്ക് പിന്നിലായി രാഷ്ട്രപതി ഭവനും അതിനോട് ചേർന്ന് ദേശീയ പതാകയുടെ നിറങ്ങളും ചേർത്താണ് ശില്പം നിർമ്മിച്ചത്.













Discussion about this post