മലയാള സിനിമയിലെ അത്യന്തം ഹൃദയസ്പർശിയായ ചിത്രങ്ങളിൽ ഒന്നാണ് 2010-ൽ പുറത്തിറങ്ങിയ ‘ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI ബി’. മോഹൻ രാഘവൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം, ഒരു കൊച്ചു കുട്ടിയുടെ സ്വപ്നത്തിന്റെയും അവൻ അനുഭവിക്കുന്ന വിരഹത്തിന്റെയും കഥയാണ് പറയുന്നത്.
പാലക്കാട്ടെ ഒരു ഗ്രാമത്തിൽ അമ്മയോടൊപ്പം താമസിക്കുന്ന ദാസൻ എന്ന കുട്ടിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. വർഷങ്ങളായി തന്നെ കാണാൻ വരാത്ത അച്ഛനെ കണ്ടെത്തുക എന്നതാണ് ദാസന്റെ ഏക സ്വപ്നം. അച്ഛന്റെ പഴയൊരു ഡയറിയിൽ നിന്ന് ലഭിച്ച ബാംഗ്ലൂരിലെ വിലാസത്തിലേക്ക് ദാസൻ ഒരു കത്തയക്കുന്നു. ആ അഡ്രസിൽ ഇപ്പോൾ താമസിക്കുന്ന നന്ദകുമാറിന്റെ കൈയിലേക്കാണ് ഈ കത്തുകൾ ചെല്ലുന്നത്. അദ്ദേഹത്തിന്റെ മകൾ അമ്മു ആ കത്ത് വായിക്കുന്നതും അച്ഛൻ ആണെന്ന് പറഞ്ഞ് ദാസന് മറുപടി അയക്കുകയും ചെയ്യുന്നതോടെ കഥാഗതി തന്നെ മാറുന്നു.
അച്ഛന്റെയും അമ്മയുടെയും കൂടെ സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മകൻ അല്ലെങ്കിൽ മകൾ ആയിരിക്കും ഉണ്ടായിരിക്കുക. ചുറ്റുമുള്ള കൂട്ടുകാരും, സ്നേഹിതരുമൊക്കെ അത്തരത്തിൽ ഉള്ള ജീവിതം ആഘോഷിക്കുമ്പോൾ ദാസനും അതൊക്കെ ആഗ്രഹിച്ചാൽ ആരും അവനെ കുറ്റപ്പെടുത്താനിടയില്ല. അങ്ങനെ ഉള്ള ആൾക്കാണ് കത്തുകളുടെ രൂപത്തിൽ പ്രതീക്ഷകൾ മുളക്കുന്നത്.
ദാസന് തന്റെ അച്ഛനെ കാണാൻ പറ്റുമോ, എന്തൊക്കെ മാറ്റങ്ങളാണ് ഈ കത്ത് നന്ദകുമാറിന്റെ വീട്ടിൽ ഉണ്ടാക്കുന്നത് ഇതൊക്കെ ഈ സിനിമയിൽ കാണാം. ബിജുമേനോൻ നന്ദകുമാർ എന്ന വേഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അദ്ദേഹത്തെ കൂടാതെ കൂടാതെ മാസ്റ്റർ അലക്സാണ്ടർ ദാസൻ എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചു.













Discussion about this post