കൊച്ചി: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ ട്രോളി വീണ്ടും രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളെ തേടി എൻഐഎ നടത്തുന്ന റെയ്ഡിന്റെ പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിന്റെ അഭിപ്രായം. കഴിഞ്ഞ മേയ് 21ന് ആലപ്പുഴയിൽ ഒരു കുട്ടി വിളിച്ചു കൊടുത്ത മുദ്രാവാക്യം അറം പറ്റിയതാവാനേ തരമുള്ളൂവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അഡ്വ. ജയശങ്കർ കുറിച്ചു.
‘അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തു വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ!’ എന്ന വിവാദമായ മുദ്രാവാക്യവും അദ്ദേഹം കുറിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന് ധനസഹായം ചെയ്ത വ്യവസായികളെയും ഇക്കുറി പൂട്ടും എന്നാണ് സൂചനയെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
അന്ന് ഈ മുദ്രാവാക്യത്തിനെതിരെ ജയശങ്കർ പരസ്യമായി രംഗത്തെത്തിയിരുന്നു. മര്യാദയ്ക്ക് ജീവിച്ചാൽ എല്ലാവർക്കും കൊളളാമെന്നും അല്ലെങ്കിൽ സിറിയയിൽ പോയി പൊട്ടിത്തെറിക്കേണ്ടി വരുമെന്നും ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം. ഇത് കേട്ടാൽ ആരും പേടിക്കില്ലെന്നും നിങ്ങളുടെ ചില ആരാധകർക്ക് രോമാഞ്ചം ഉണ്ടാകുമെന്നും മര്യാദയ്ക്ക് ജീവിച്ചാൽ എല്ലാവർക്കും കൊളളാമെന്നും അല്ലെങ്കിൽ തടിയന്റവിട നസീറിന്റെയും തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിന്റെയും അജ്മൽ കസബിന്റെയും ഒക്കെ അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ തീവ്ര മതനിലപാടുകളെയും കലാപ ആസൂത്രണങ്ങളെയും നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് അഡ്വ. എ ജയശങ്കർ. ആലപ്പുഴയിലെ റാലിയിൽ കൊച്ചി പള്ളുരുത്തി സ്വദേശിയായ കുട്ടിയാണ് വിവാദമായ മുദ്രാവാക്യം വിളിച്ചത്. കുട്ടിയെ പിതാവ് തോളിലെടുത്തുകൊണ്ട് റാലിയിൽ പങ്കെടുപ്പിക്കുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വംശഹത്യയാണ് മുദ്രാവാക്യത്തിലൂടെ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടത്.
Discussion about this post