കോഴിക്കോട്: ഭക്ഷണ കമ്മിറ്റി പറയുന്ന വിഭവങ്ങൾ സ്കൂൾ കലോത്സവത്തിൽ തയ്യാറാക്കുമെന്ന് പഴയിടം മോഹനൻ നമ്പൂതിരി.ഭക്ഷണത്തിൻറെ മെനു തയ്യാറാക്കുന്നതിൽ തനിക്ക് പങ്കില്ല, അത് ചെയ്യുന്നത് സർക്കാരാണ്. സർക്കാരാണ് അത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.
കലോത്സവത്തിൽ നോൺവെജ് ഉൾപ്പെടുത്തുകയാണെങ്കിൽ അതിനും തനിക്ക് വിയോജിപ്പില്ല, തീരുമാനത്തെ പിന്തുണയമെന്നും പഴയിടം പറഞ്ഞു. ഭക്ഷണത്തിൻറെ പേരിലുള്ള വിവാദങ്ങളോട് തനിക്ക് യോജിപ്പില്ല.ഇതിന് ബ്രാഹ്മണിക്ക് ഹെജിമണി എന്നൊക്കെ പറയേണ്ട ആവശ്യമുണ്ടോ എന്നും പഴയിടം ചോദിക്കുന്നു.
സ്കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെ വലിയ ചര്‍ച്ചയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. കലോത്സവത്തിൽ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. വെജിറ്റേറിയൻ ഭക്ഷണം വിളമ്പാൻ ഇത് ഊട്ടുപുരയല്ല എന്നാണ് ചിലരുടെ ജാതി തിരിച്ചുള്ള വിമർശനം.
വിവാദങ്ങൾക്ക് പിന്നാലെ അടുത്ത വർഷം മുതൽ കലോത്സവത്തിന് വെജ്, നോൺ വെജ് ഭക്ഷണം വിളമ്പുമെന്നാണ് മന്ത്രിയുടെ പ്രതികരണം. ഇത്തവണ നോൺ വെജ് ഭക്ഷണം വിളമ്പാൻ കഴിയുമോയെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post