തൃശൂർ: മൂരിയാട് ധ്യാന കേന്ദ്രത്തിന് മുൻപിൽ സംഘർഷം. എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുൻപിലാണ് ഇരു വിഭാഗം ആളുകൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. സഭാ ബന്ധം ഉപേക്ഷിച്ച ഷാജിയും കുടുംബവും വിശ്വാസികളായ മറ്റൊരു വിഭാഗവും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. സഭാ ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ ഷാജിയുടെ മകൻ സാജൻ വിശ്വാസിയായ സ്ത്രീയുടെ ചിത്രം മോർഫ് ചെയ്ത് ഇന്റർനെറ്റിൽ പ്രചരിപ്പിച്ചിരുന്നു. ഇതേ ചൊല്ലി കഴിഞ്ഞ ഏതാനും നാളുകളായി പ്രശ്‌നങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിനിടെയായിരുന്നു സംഘർഷം.
കഴിഞ്ഞ ദിവസം ധ്യാനകേന്ദ്രത്തിന് മുൻപിൽവച്ച് കാറിൽ പോകുകയായിരുന്ന സാജനെയും കുടുംബത്തെയും വിശ്വാസികളായ ഒരു കൂട്ടം സ്ത്രീകൾ തടഞ്ഞു. ഇരു വിഭാഗം തമ്മിലുണ്ടായ വാക്കു തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ഇരു വിഭാഗങ്ങൾക്കെതിരെയുമാണ് പോലീസ് കേസ് എടുത്തത്.
Discussion about this post