മേജര്‍രവി മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും .പുതിയ മേജര്‍രവി ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മൂന്ന് വേഷങ്ങളെക്കുറിച്ച് വ്യക്തമാക്കിയില്ലെങ്കിലും 1971 ഇന്തോ പാക് യുദ്ധത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ മേജര്‍ മഹാദേവന് തിരിച്ചുവരുമെന്ന് മാത്രമാണ് സംവിധായകന് പറയുന്നത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാമെന്നും മേജര്‍രവി വ്യക്തമാക്കുന്നു.
മേജര്‍രവിയുടെ കഴിഞ്ഞ വിജയചിത്രം പിക്കറ്റ് 43 പോലെയൊരു സിനിമയായിരിക്കും ഇത്. യുദ്ധത്തിന് പകരം അതിര്‍ത്തിയിലെ സൈനികര്‍ തമ്മിലുള്ള ബന്ധമായിരിക്കും ഇതിലും വിഷയം.
യുദ്ധത്തില്‍ ഒരു സൈനികന് മറ്റൊരു സൈനികന്റെ ശത്രുവായിരിക്കും. രാജ്യത്തിന് അവര്‍ നായകന്മാരുമായിരിക്കും. എന്നാല്‍ സൈനികന്റെ മറ്റൊരു വശം കൂടി ചൂണ്ടി കാട്ടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മേജര്‍ പറയുന്നു. പാകിസ്താനി ഓഫീസറായി സിനിമയില്‍ എത്തുന്നത് ഒരു ബോളിവുഡ് താരമായിരിക്കും. പിക്കറ്റ് 43 ല്‍ പൃഥ്വിരാജിന് തത്തുല്യ നായകപദവി ജാവേദ് ജാഫ്രിക്ക് നല്കിയ പോലെ മോഹന്‍ലാലിന് തത്തുല്യമായ പ്രധാന്യം ചിത്രത്തില്‍ ബോളിവുഡ് താരത്തിനുണ്ടാകും.
ഇവരുടെ കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമായിരിക്കും ഇത്. കീര്‍ത്തീചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നിങ്ങനെ മൂന്ന് സിനിമകളില്‍ മോഹന്‍ലാലിനെയും ലാലിന്റെ മേജര്‍ മഹാദേവനെയും ഒരുക്കിയതിന് പിന്നാലെ നാലാമത്തെ ചിത്രവും മേജര്‍ മഹാദേവനെ വെച്ച് പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് മേജര്‍രവി.
Discussion about this post