എറണാകുളം: നഗരത്തിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പഴുതാര. കൊച്ചിയിലെ കയാസ് ഹോട്ടലിലായിരുന്നു സംഭവം. പരിശോധനയ്ക്ക് ശേഷം ഹോട്ടൽ ഭക്ഷ്യവകുപ്പ് അടപ്പിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. കഴിച്ച് പകുതിയായപ്പോഴായിരുന്നു ബിരിയാണിയിൽ പഴുതാരയെ കണ്ടത്. ഉടനെ വിവരം ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഇതേ തുടർന്ന് ഹോട്ടൽ അടച്ച് പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു.
അടുത്തിടെ കോട്ടയത്ത് കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് നഗരത്തിലെ ഹോട്ടൽ ഭക്ഷണത്തിൽ നിന്നും പഴുതാര ലഭിച്ചിരിക്കുന്നത്.
Discussion about this post