വാഷിംഗ്ടൺ: അമേരിക്കയിൽ വേദ ക്ഷേത്രങ്ങൾ ഉയരുന്നു. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാനുള്ള വേദങ്ങളുമായുള്ള പ്രയാണം ആരംഭിച്ചു. സനാതന ധർമ്മ പ്രചരണാർത്ഥം പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) അമേരിക്കയിൽ സംഘടനയുടെ ഒന്നാം വാർഷികം പ്രമാണിച്ചാണ് വേദ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നത്. അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ക്ഷേത്ര സംസ്‌കാരത്തോട് കൂടി സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വേദ പ്രതിഷ്ഠ നടത്തുക.
വേദങ്ങൾ കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി പൂജനീയ ചിദാനന്ദപുരി സ്വാമികളിൽ നിന്നും മന്ത്രയുടെ പ്രസിഡൻറ് ശ്രീ ഹരി ശിവരാമൻ ഏറ്റുവാങ്ങി. മന്ത്ര ഡയറക്ടർ ബോർഡ് അംഗം ശ്രീ കൃഷ്ണരാജ് മോഹനും സന്നിഹിതനായിരുന്നു. വിവിധ പുണ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് യാത്ര ജനുവരി പത്തിന് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സമാപിക്കും തുടർന്ന് ജനുവരി 14 ന് വിവേകാനന്ദ സ്വാമികളുടെ വാഗ്‌ധോരണികളാൽ ധന്യമായ ചിക്കാഗോയിലെ ഗീത മണ്ഡലത്തിൽ ആദ്യത്തെ വേദ പ്രതിഷ്ഠ നടക്കും.
ഈശ്വരീയ ജ്ഞാന രൂപമായ വേദത്തെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിലൂടെ ഹൈന്ദവ ദർശനങ്ങളുടെ അടിസ്ഥാന ഗ്രന്ഥമായ വേദങ്ങളിൽ എല്ലാ തരത്തിലുള്ള അറിവുകളും ബീജ രൂപത്തിൽ ഉണ്ട് എന്നുള്ള പരമാർത്ഥത്തെ ഉൾക്കൊള്ളുക എന്ന ലക്ഷ്യമാണ് പൂർത്തീകരിക്കപ്പെടുന്നത്.











Discussion about this post