തിരുവനന്തപുരം: പാചക വാതക സിലിണ്ടറുമായി വന്ന ലോറിയും ടിപ്പറും കൂട്ടിയിടിച്ചു. തിരുവനന്തപുരം വട്ടപ്പാറക്ക് സമീപം വേറ്റിനാടായിരുന്നു സംഭവം. അപകടത്തിൽ പാചക വാതക ലോറിയുടെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.
രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വട്ടപ്പാറ നിന്നും കിളിമാനൂരേക്ക് പോയ ലോറിയും കിളിമാനൂരിൽ നിന്ന് വട്ടപ്പാറയിലേക്ക് വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്. പാചക വാതക സിലിണ്ടറുകളുമായി വന്ന ലോറി, കെ എസ് ആർ ടി സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മെറ്റൽ കയറ്റി വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുൻ വശം പൂർണമായും തകർന്ന ലോറിയിൽ ഡ്രൈവർ കുടുങ്ങി. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ലോറി വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.













Discussion about this post