ധാക്ക : ബംഗ്ലാദേശ് പ്രിമിയർ ലീഗിൽ അമ്പയറോട് തട്ടിക്കയറി മുതിർന്ന ബംഗ്ലാദേശ് താരം ഷക്കിബ് അൽ ഹസ്സൻ. പന്ത് തലയ്ക്ക് മുകളിലൂടെ പോയത് ഷക്കിബിന് അടിക്കാൻ കഴിഞ്ഞില്ല. അമ്പയർ പക്ഷേ നോ ബോളിന്റെ വാണിംഗാണ് നൽകിയത്, ഇതിനെ തുടർന്നാണ് ശക്തമായ ഭാഷ ഉപയോഗിച്ച് കൊണ്ട് ഷക്കിബ് അമ്പയർക്ക് നേരേ നടന്നടുത്തത്.
അമ്പയറുമായി ഷക്കിബ് കുറച്ച് നേരം ക്ഷുഭിതനായി നിന്ന് തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം താരത്തിന്റെ നിലപാടിനെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത്രയും മുതിർന്ന താരമായ ഷക്കിബ് കളിക്കളത്തിൽ മോശം സമീപനം സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നാണ് വിമർശനം ഉയരുന്നത്.
https://twitter.com/i/status/1611764599107321859
എന്നാൽ കളിക്കളത്തിൽ സമ്മർദ്ദത്തിന് അടിപ്പെട്ട് നിൽക്കുന്നവർക്കേ അവരുടെ അവസ്ഥ അറിയുള്ളൂവെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. ഒരു പന്ത് നഷ്ടപ്പെടുമ്പോൾ അത് മത്സരഫലത്തെ തന്നെ ബാധിക്കുന്നതാണെന്നും ഷക്കിബ് അങ്ങനെ പെരുമാറിയത് അതുകൊണ്ടാണെന്നും ചിലർ ന്യായീകരിക്കുന്നുണ്ട്. എന്തായാലും താരത്തിനെതിരെ നടപടി എടുക്കണമെന്ന് തന്നെയാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
Discussion about this post