നെടുങ്കണ്ടം: മുന്തിരിത്തോട്ടങ്ങൾ കാണുന്നത് എല്ലാവർക്കും വളരെ കൗതുകമുണ്ടാക്കുന്ന കാര്യമാണ്. അത്തരത്തിൽ ആളുകളുടെ കൗതുകം കൂടിയപ്പോൾ തോട്ടത്തിന്റെ ഉടമസ്ഥന് ഒരു ബോർഡ് വയ്‌ക്കേണ്ടി വന്നു. മുന്തിരി കണ്ടാൽ മാത്രം മതി, മുന്തിരി പറിച്ചാൽ 500 രൂപ പിഴ. കമ്പത്തിന് സമീപമുള്ള മുന്തിരിത്തോട്ടങ്ങളിലാണ് ഈ ബോർഡുള്ളത്. മുന്തിരി കാണാൻ എത്തുന്നവർ അത് തൊട്ടും തലോടിയും പറിയ്ക്കുന്ന സാഹചര്യം വന്നതോടെയാണ് മുന്തിരിക്കുല പറിക്കുന്നവർക്ക് പിഴ ഒടുക്കുമെന്ന ബോർഡ് വച്ചത്.
കുട്ടികളുമായി തോട്ടത്തിൽ എത്തുന്നവരാണ് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്. കുട്ടികൾ പിടിച്ച് വലിച്ചാൽ പോക്കറ്റ് കാലിയാകുമെന്നതിൽ തർക്കമില്ല. നിരീക്ഷണത്തിനായി തോട്ടത്തിൽ ജീവനക്കാരേയും നിർത്തിയിട്ടുണ്ട്. മുന്തിരിക്കുലയിൽ തൊടുന്നത് കണ്ടാലുടനെ തോട്ടം സൂക്ഷിപ്പുകാരൻ വിസിൽ മുഴക്കും. പിഴയും അടയ്ക്കണം.
Discussion about this post