ചെന്നൈ: ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) എന്നിവയിൽ ഇന്ത്യയിലെ മുൻനിരക്കാരായ അവതാർ ഗ്രൂപ്പ് ‘ഇന്ത്യയിലെ മികച്ച സ്ത്രീ- സൗഹൃദ നഗരങ്ങൾ’ റിപ്പോർട്ട് പുറത്തിറക്കി. ദക്ഷിണേന്ത്യൻ നഗരങ്ങളായ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവ 60-ന് മുകളിലുള്ള സിറ്റി ഇൻക്ലൂഷൻ സ്‌കോറുകളോടെ മുൻനിര സ്ത്രീ- സൗഹൃദ നഗരങ്ങളായി ഉയർന്നു. സിറ്റി ഇൻക്ലൂഷൻ സ്കോറിന്‍റെ സംസ്ഥാനതല ശരാശരിയിൽ കേരളം ഒന്നാമതെത്തി.
തമിഴ്നാട്ടിലെ എട്ട് നഗരങ്ങളാണ് സ്ത്രീകളുടെ തൊഴിൽ സാധ്യതാ പട്ടികയിൽ മുൻപിലെത്തിയത്.
ഒരു വർഷം നീണ്ടുനിന്ന ഗവേഷണത്തിന് ഒടുവിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അവതാർ ഗ്രൂപ്പ് അറിയിച്ചു. നിലവിലെ പിഎൽഎഫ്എസ്, നാഷണൽ സെൻസസ്, ക്രൈം റെക്കോർഡുകൾ,എൻഎഫ്എച്ച്എസ്, വുമൺ ആൻഡ് ചൈൽഡ് ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട്, ഐഎംഎഫ്, തൊഴിലുടമ സംഘടനകളിൽ നിന്നും സ്ത്രീകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അവതാറിന്‍റെ പ്രാഥമിക ഗവേഷണം എന്നിവയുൾപ്പെടെ 200-ലധികം ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ചെന്നൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവ 60-ന് മുകളിലുള്ള സിറ്റി ഇൻക്ലൂഷൻ സ്‌കോറുകളോടെ മികച്ച വനിതാസൗഹൃദ നഗരങ്ങളായി ഉയർന്നു.
സ്ത്രീകൾക്ക് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, സമഗ്രമായ നഗര, സാമൂഹിക സേവനങ്ങൾ, സുരക്ഷിതമായ അന്തരീക്ഷം എന്നിവയിലേക്കുള്ള പ്രവേശനം പ്രദാനം ചെയ്യുന്നവയെയാണ് സ്ത്രീ സൗഹൃദ നഗരങ്ങളായി ഐക്യരാഷ്ട്രസഭ (യുഎൻ) നിർവ്വചിച്ചിരിക്കുന്നത്.
സ്ത്രീകളുടെ തൊഴിലിന് അനുകൂലമായ ആവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന ഇൻക്ലൂസിവിറ്റി പരാമീറ്ററുകളുടെ അടിസ്ഥാനത്തിൽ 111 നഗരങ്ങളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. 111 നഗരങ്ങളിൽ ഒമ്പത് എണ്ണം മാത്രമാണ് സിറ്റി ഇൻക്ലൂഷൻ സ്‌കോറുകളിൽ 50-ന് മുകളിൽ എത്തിയത്. പല സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരങ്ങൾ ആദ്യ 25 സ്ഥാനങ്ങളിൽ പോലും ഇടം നേടിയിട്ടില്ല.
ഹൂബ്ലി,നാഗ്പൂർ,അഹമ്മദാബാദ്,കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങൾ ഉയർന്ന വ്യാവസായിക ഉൾപ്പെടുത്തൽ സ്കോറുകൾ കാരണം സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഉയർന്നത് വളരെ ഹൃദ്യമാണെന്ന് അവതാർ ഗ്രൂപ്പ് സ്ഥാപക-പ്രസിഡന്റ് ഡോ. സൗന്ദര്യ രാജേഷ് പറഞ്ഞു,
സുരക്ഷയുടെ നിലവാരം കുറഞ്ഞതും സ്ത്രീകൾക്ക് തൊഴിൽ തേടാനുള്ള മോശം സാഹചര്യവും ഡൽഹി, കൊൽക്കത്ത തുടങ്ങിയ മെട്രോകളെ പിന്നിലാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.













Discussion about this post