ആലുവ: ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി. തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലായാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. തൂണിൽ വിശദമായ പരിശോധന നടത്തിയതായും ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെഎംആർഎൽ വ്യക്തമാക്കി.
ആലുവ ബൈപ്പാസിലെ പില്ലർ നമ്പർ 44ലാണ് വിള്ളൽ കണ്ടെത്തിയത്. പ്ലാസ്റ്ററിംഗിന്റെ ഭാഗത്തായിട്ടാണ് വിടവ് ഉണ്ടായത്. നാട്ടുകാരാണ് ഈ വിവരം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്. മറ്റ് തൂണുകൾക്കൊന്നും ഈ പ്രശ്‌നമില്ല. പ്ലാസ്റ്ററിംഗിലാണ് വിടവ് ഉണ്ടായതെന്നും, തൂണിന് യാതൊരു ബലക്ഷയവും സംഭവിച്ചിട്ടില്ലെന്നും കെഎംആർഎൽ വിശദീകരിച്ചു.
നേരത്തെ ഇടപ്പള്ളി പത്തടിപ്പാലത്ത് തൂണിന് തകരാർ കണ്ടെത്തിയിരുന്നു. തുടർന്ന് ഒരു മാസത്തോളം ഈ ഭാഗത്ത് മെട്രോ വേഗത കുറച്ചായിരുന്നു സർവീസ് നടത്തിയിരുന്നത്.
Discussion about this post