ഭോപ്പാൽ: നിരോധിത ഭീകര സംഘടനയായ സിമിയുമായി ( സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) ബന്ധമുള്ള യുവാവ് അറസ്റ്റിൽ. ഖണ്ഡ്‌വ സ്വദേശി റാഖിബ് ഖുറേഷിയാണ് അറസ്റ്റിലായത്.ഇന്നലെയാണ് ഇയാൾ പിടിയിലായത് എന്ന് പോലീസ് അറിയിച്ചു.
2016ൽ സിമി ഭീകരരുമായി ഭോപ്പാലിൽ ഉണ്ടായ ഏറ്റുമുട്ടലിന് ശേഷം സ്ലീപ്പർ സെല്ലുകൾ വഴി വീണ്ടും ഭീകര സംഘടന സജീവമാകാൻ ശ്രമിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റാഖിബിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ ഇയാളുടെ ഭീകര ബന്ധം വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്ക് പാകിസ്താനിലെ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ ബംഗാളിൽ അറസ്റ്റിലായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ഖുറേഷി ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post