കൊച്ചി: സ്കൂൾ കലോത്സവ വിവാദത്തിൽ പൊതുസമൂഹത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിനെതിരെ ഒളിയമ്പുമായി രാഷ്ട്രീയ നിരീക്ഷകൻ ടി ജി മോഹൻദാസ്. പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ, എതിരഭിപ്രായങ്ങളെ ഭയന്ന് അരുൺ കുമാർ കമന്റ് ബോക്സിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ടിജി മോഹൻദാസ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ചോയ്സിലും ഫ്രീ സ്പീച്ചിലും പുതിയ ഇടങ്ങൾ വേണമെന്ന് വിശ്വസിക്കുന്നവർ സ്വന്തം കമൻ്റ് ബോക്സ് പൂട്ടി വെച്ചു എന്ന് കേൾക്കുന്നു!!
സവർണ ഫാസിസ്റ്റ് ആയ ഞാൻ ആരെല്ലാം എന്തെല്ലാം ചീത്ത വിളിച്ചാലും എൻ്റെ കമൻ്റ് ബോക്സ് തുറന്നു തന്നെ വെച്ചിരിക്കുന്നു!!
എനിക്ക് പറയാനുള്ളത് ഞാൻ പറയുന്നു. നിങ്ങൾക്ക് പറയാനുള്ളത് നിങ്ങളും പറഞ്ഞോളൂ എന്ന് പറയുന്നത് ഫാസിസം!
എനിക്ക് പറയാനുള്ളത് ഞാൻ പറയുന്നു. നിങ്ങൾ ഒന്നും “പണയണ്ട” എന്ന് പറയുന്നത് ജനാധിപത്യം
Discussion about this post