ഇടുക്കി: പെരുവന്താനത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു. പെരുവന്താനം കടുവാ പാറയിൽ വെച്ച് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പതിമൂന്നോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് മുണ്ടക്കയം- കുട്ടിക്കാനം റോഡിൽ ഗതാഗത തടസ്സം നേരിട്ടു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്.
ഫോഴ്സ് ക്രൂയിസർ വാഹനമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം തെറ്റിയ വാഹനം ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു.
Discussion about this post