എരുമേലി: ഭക്തിയും ആചാരവും ആഘോഷവും ഒത്തുചേരുന്ന ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്. മഹിഷിനിഗ്രഹത്തിൻറെ സ്മരണ പുതുക്കിയുള്ള വിജയാഹ്ലാദമാണ് ഏരുമേലി പേട്ടതുള്ളൽ.
പേട്ടതുള്ളുന്ന ആമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ കഴിഞ്ഞ ദിവസം ഏരുമേലിയിൽ എത്തി. പതിനൊന്നു മണിയോടെ ആദ്യം അമ്പലപ്പുഴ സംഘമാണ് പേട്ട തുള്ളുന്നത്. 200 പേർ ഈ സംഘത്തിൽ പേട്ടതുള്ളും. പേട്ടതുള്ളി ഏരുമേലി വാവര് പള്ളിയെ വലംവച്ച് ക്ഷേത്രത്തിലേക്ക് പോകും.
തൊട്ട് പിന്നാലെ ആലങ്ങാട് സംഘത്തിൻറെ പേട്ടതുള്ളൽ തുടങ്ങും. 250 പേരാണ് ആലങ്ങാട് സംഘത്തിലുളളത്. ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ 6.30ന് ക്ഷേത്രത്തിൽ പ്രവേശിക്കും. രാവിലെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പറക്കുമ്പോഴാണു അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ ആരംഭിക്കുന്നത്.
ഉച്ചകഴിഞ്ഞ് ആകാശത്തു വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെടുമ്പോഴാണ് ആലങ്ങാട് സംഘത്തിന്റെ തുള്ളൽ നടക്കുക. പേട്ടതുള്ളൽ കഴിഞ്ഞ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ പരമ്പരാഗത കാനന പാതവഴി സന്നിധാനത്തേക്ക് പോകും. പമ്പയിലെ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞാണ് മലകയറുക
പേട്ടതുള്ളലിനോട് അനുബന്ധിച്ച് ദേവസ്വം ബോർഡും ജമാ അത് കമ്മിറ്റിയും പോലീസും മറ്റ് വകുപ്പുകളും ഒരുക്കങ്ങൾ നടത്തി.യിരുന്നു പതിനായിരക്കണക്കിന് പേർ എരുമേലിയിൽ എത്തുമെന്നാണ് കരുതുന്നത്.
Discussion about this post