കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്‌ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം വൈകീട്ടോടെയായിരുന്നു സംഭവം.
വിദേശകാര്യമന്ത്രാലയത്തിൽ വിവിധ വിഷയങ്ങളിൽ ചൈനയിൽ നിന്നുള്ള പ്രതിനിധി സംഘവും താലിബാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് മുൻപ് വെടിയൊച്ച കേട്ടതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന. പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post