കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള ഒ5ച1 വകഭേദമാണ് സ്ഥിരീകരിച്ചത്. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്.
1800 കോഴികൾ ചത്തു. ഇവയെ വയനാട് പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളേജിലേക്കും കോഴിക്കോട്ടെ ക്ലിനിക്കൽ ലാബിലേക്കും അയച്ചു.
കേന്ദ്ര പ്രോട്ടോക്കോൾ അനുസരിച്ച് നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Discussion about this post