മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണം. ക്ഷേത്രത്തിന്റെ ചുവരുകളിൽ ഭിന്ദ്രൻവാലയ്ക്ക് അനുകൂലമായ മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ മുർദാബാദ്’, മോദി ഹിറ്റ്ലർ എന്നെല്ലാം ക്ഷേത്രത്തിന്റെ ചുവരുകളിൽ അക്രമികൾ എഴുതിയിട്ടുണ്ട്. ക്ഷേത്രം തകർക്കുന്നതിന്റെ വീഡിയോയും അക്രമികൾ പുറത്ത് വിട്ടിട്ടുണ്ട്. തങ്ങൾ ചെയ്ത ധീരമായ പ്രവൃത്തിയാണെന്നാണ് അവകാശപ്പെട്ടാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
മെൽബണിലെ മിൽ പാർക്കിലുള്ള സ്വാമിനാരായൺ ക്ഷേത്രത്തിന് നേരെയായിരുന്നു ഇന്നലെ ഖാലിസ്ഥാൻ തീവ്രവാദികൾ ആക്രമണം അഴിച്ച് വിട്ടത്. പുലർച്ചെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് ക്ഷേത്രത്തിന്റെ ചുവരുകൾ നിറയെ വിദ്വേഷ മുദ്രാവാക്യങ്ങൾ കൊണ്ട് നിറഞ്ഞതായി ശ്രദ്ധിച്ചത്.
20,000ത്തിലധികം ഹിന്ദുക്കളേയും സിഖുകാരേയും കൊലപ്പെടുത്തിയ ഭിന്ദ്രൻവാലയെ രക്തസാക്ഷിയാക്കി വാഴ്ത്തിക്കൊണ്ടായിരുന്നു ആക്രമണം. യാതൊരു പ്രകോപനവും ഇല്ലാതെ നടത്തിയ ആക്രമണത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് പ്രദേശവാസി വ്യക്തമാക്കി. ആരാധനാലയത്തിനെതിരായ ആക്രമണത്തെ ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയ ശക്തമായി അപലപിച്ചു. ആക്രമണത്തെ അപലപിച്ച് കേരള ഹിന്ദു സൊസൈറ്റി മെൽബണും, ഓസ്ട്രേലിയയിലെ വിശ്വഹിന്ദു പരിഷത്തും പ്രസ്താവനയിറക്കിയിട്ടുണ്ട്.
Discussion about this post