പറ്റ്‌ന:ബിഹാറിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച പ്രതി പിടിയിൽ. അസം നഗർ മൊഹല്ല സ്വദേശി മുഹമ്മദ് ചന്ദ് ആണ് പിടിയിലായത്. അസം നഗർ മൊഹല്ലയിലെ ബ്രഹ്‌മ സ്ഥാൻ ക്ഷേത്രമാണ് ഇയാൾ ആക്രമിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അത്താഴ പൂജ കഴിഞ്ഞ് പൂജാരി വീട്ടിലേക്ക് പോയതിന് പിന്നാലെ മുഹമ്മദ് ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ പുറകു വശത്തെ വാതിൽ തകർത്താണ് ഇയാൾ അകത്തേക്ക് കടന്നത്. തുടർന്ന് ക്ഷേത്രത്തിലെ ദേവീ-ദേവൻമാരുടെ വിഗ്രഹങ്ങൾ അടിച്ചു തകർത്തു. ഇതിന് പുറമേ ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ തീവച്ച് നശിപ്പിച്ചു. പ്രധാന പ്രതിഷ്ഠയെ സമീപത്തെ കുളത്തിൽ എറിയുകയും ചെയ്തു.
രാവിലെ ക്ഷേത്രത്തിന് സമീപത്തുകൂടി പോയ പ്രദേശവാസികളിൽ ചിലരുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പെട്ടത്. ഉടനെ വിവരം ക്ഷേത്രം അധികൃതരെ അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചത് പ്രകാരം പോലീസ് എത്തി പരിശോധന നടത്തി. കുളത്തിൽ എറിഞ്ഞ വിഗ്രഹങ്ങൾ കണ്ടെടുത്തതും പോലീസ് ആണ്.
സംഭവത്തിൽ ക്ഷേത്രം അധികൃതരും ഹിന്ദു വിശ്വാസികളും പോലീസിൽ പരാതി നൽകി. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദിനെ പിടികൂടിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി. പ്രതിയ്‌ക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.
Discussion about this post