ചെന്നൈ: അയ്യപ്പനെ കാണാൻ ശബരിമലയിലേക്ക് യാത്ര തിരിച്ച് സംവിധായൻ വിഘ്‌നേഷ് ശിവൻ. സമൂഹമാദ്ധ്യമത്തിൽ അദ്ദേഹം തന്നെയാണ് ശബരിമല ദർശനത്തിന്റെ ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
എരുമേലിയിലേക്കുള്ള വഴിമദ്ധ്യേ നിൽക്കുന്ന ചിത്രമാണ് വിഘ്‌നേഷ് ശിവൻ പങ്കുവെച്ചിരിക്കുന്നത്. എരുമേലി എന്ന് എഴുതിയ സൂചന ബോർഡ് കണ്ട് അത് നോക്കി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുപ്പ് ഷർട്ടും കാവി മുണ്ടുമാണ് അദ്ദേഹത്തിന്റെ വേഷം.
സ്വാമിയേ ശരണമയ്യപ്പാ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വെെറൽ ആയി.
Discussion about this post