എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് യാത്രികരെ കസ്റ്റംസ് പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ഇരുവരുടെയും പക്കൽ നിന്നും പിടിച്ചെടുത്തു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശികളായ ജാബിർ, ഷാലുമോൻ എന്നിവരാണ് പിടിയിലായത്. സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇരുവരും കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇവരെ കസ്റ്റംസ് പിടികൂടുകയായിരുന്നു.
എന്നാൽ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം ഇരുവരും നിഷേധിച്ചു. എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.
ദുബായി, ഷാർജ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ എത്തിയത്. 1.404 കിലോ ഗ്രാം സ്വർണം ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. സ്വർണത്തിന് വിപണിയിൽ 70 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
Discussion about this post