ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട നിയമം വ്യാപകമായി ലംഘിച്ച് മസ്ജിദുകൾ. സർക്കാരിന്റെ നിർദ്ദേശം അവഗണിച്ച് വീണ്ടും ഉച്ചഭാഷിണികൾ സ്ഥാപിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് സർക്കാർ ഉത്തരവ് പ്രകാരം മസ്ജിദുകൾ അനധികൃതമായി സ്ഥാപിച്ച ഉച്ചഭാഷിണികൾ നീക്കിയിരുന്നു.
തലസ്ഥാനമായ ഡെറാഡൂണിലാണ് മസ്ജിദുകൾക്ക് മുകളിലായി വീണ്ടും ഉച്ചഭാഷിണികൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആസാൻ പ്രാർത്ഥനാ സമയങ്ങളിൽ ഉച്ചഭാഷിണികൾ വഴി വാങ്ക് വിളിക്കുമ്പോഴുണ്ടാകുന്ന അനിയന്ത്രിത ശബ്ദം പ്രദശവാസികൾക്ക് വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. മിത്രലോക് ബല്ലുപൂർ, പട്‌ലാൻ ബസാർ എന്നിവിടങ്ങളിൽ എല്ലാ മസ്ജിദുകളും ഉച്ചഭാഷിണികൾ തിരികെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അനധികൃതമായി ആരാധനാലയങ്ങൾ പ്രവർത്തിപ്പിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്. ഉത്തരാഖണ്ഡിന് പുറമേ ഉത്തർപ്രദേശും സമാന നടപടി സ്വീകരിച്ചിരുന്നു.
അതേസമയം നിയമലംഘനം ചൂണ്ടിക്കാട്ടി നാട്ടുകാർ പോലീസിൽ പരാതി നൽകി. ഉച്ചഭാഷിണികൾ എടുത്തുമാറ്റുകയോ, ശബ്ദം നിയന്ത്രിക്കുകയോ ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരിസ്ഥിതി സ്‌നേഹികളും ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post