തിരുവനന്തപുരം : ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര നാളെ അവസാനിക്കാനിരിക്കെ ശ്രീ പത്മനാഭന്റെ അനുഗ്രഹം നേടാനെത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്.
താരങ്ങള്‍ വാഹനത്തിൽ വന്നിറങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുണ്ട് ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് താരങ്ങൾ തിരുവനന്തപുരത്ത് എത്തിയത്. നാളെയാണ് പരമ്പരയിലെ അവസാന ഏദകിനം. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് മൂന്നാം ഏകദിനത്തിൽ താരങ്ങൾക്ക് സമ്മർദ്ദമില്ല.
Discussion about this post