തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കാണികൾ എത്താതിരുന്നതിന് കാരണം കായികമന്ത്രി വി.അബ്ദുറഹ്മാന്റെ കമന്റാണെന്ന് വീണ്ടും ആവർത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയായി കിടക്കാൻ കാരണം. കെസിഎ ആണ് മത്സരം നടത്തുന്നതെന്ന് ജനങ്ങൾക്കറിയില്ല. സർക്കാർ നടത്തുന്നതാണെന്നാണ് പലരുടേയും ധാരണയെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ് പറഞ്ഞു.
5000 ടിക്കറ്റുകൾ മാത്രമാണ് വിറ്റ് പോയതെന്ന് പറഞ്ഞത് രാഹുൽ ദ്രാവിഡും ഞെട്ടി. അതിന്റെ റീസൺ ചോദിച്ചപ്പോൾ പൊങ്കലും ശബരിമല സീസണും പരീക്ഷയും ഇന്ത്യ പരമ്പര നേരത്തെ നേടിയതുമാണ് കാണികളെ കുറച്ചതെന്നാണ് പറഞ്ഞത്. നമുക്കൊരിക്കലും നമ്മുടെ സർക്കാരിനെയോ മന്ത്രിയെയോ കുറ്റം പറയാൻ പറ്റില്ലല്ലോ. സർക്കാർ ധാരാളം സഹായങ്ങൾ ചെയ്തിട്ടുണ്ട്. കോർപ്പറേഷനും ഗവൺമെന്റും 50 ശതമാനം വീതം ടാക്‌സ് കുറച്ച് നൽകി. കെസിഎയും സാധാരണക്കാർക്ക് വേണ്ടി റേറ്റ് കുറച്ചു.
സമൂഹമാദ്ധ്യമങ്ങളിൽ ഒരു ബോയ്‌കോട്ട് ക്യാമ്പെയ്ൻ നടന്നു. സർക്കാർ നടത്തുന്ന മത്സരമാണെന്നാണ് പലരുടേയും ധാരണ. അപ്പോൾ അവിടെ നിന്നും അങ്ങനെ ഒരു കമന്റ് വരുമ്പോൾ ജനങ്ങൾ റിയാക്ട് ചെയ്യുന്നത് ആ കമന്റിനോടാണ്. ബോയ്‌കോട്ട് ക്രിക്കറ്റ് എന്ന രീതിയിലാണ് പലരും അതിനെ സമീപിച്ചതെന്നും ജയേഷ് ജോർജ്ജ് പറഞ്ഞു.
Discussion about this post