ശബരിമല : അയ്യന്റെ തിരുനടയിൽ നിന്ന് ഭക്തിപൂർവ്വം തൊഴുന്നവരെ തൂക്കിയെറിഞ്ഞ ദേവസ്വം ജീവനക്കാരന്റെ നടപടിക്കെതിരെ കൂടുതൽ പ്രതികരണവുമായി വിശ്വാസികൾ. വ്രതമെടുത്ത് കല്ലും മലയും മുള്ളും താണ്ടിയെത്തുന്ന ഭക്തരെയല്ല തൂക്കിയെറിയേണ്ടത് മറിച്ച് തിരുനടയ്ക്ക് മുന്നിൽ കയ്യും കെട്ടി നിന്ന് ഭക്തർക്ക് തടസ്സമുണ്ടാക്കുന്നവരേയാണെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രതികരണം. അബദ്ധതിൽ പോലും കൈകൂപ്പില്ലെന്ന ധാർഷ്ട്യത്തോടെ നിൽക്കുന്ന ഇത്തരം ആളുകളെയാണ് ഭഗവാന്റെ മുന്നിൽ നിന്ന് പിടിച്ച് മാറ്റേണ്ടതെന്നാണ് അഭിപ്രായമുയരുന്നത്.
ഇടതുപക്ഷ മന്ത്രിമാരും ദേവസ്വം ബോർഡ് മെംബർമാരും നടയ്ക്ക് മുന്നിൽ തൊഴാതെ നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഹിന്ദുക്കളുടെ ആരാധന സ്ഥലങ്ങളുടെ ഭരണമേറ്റെടുത്തിട്ട് ഹിന്ദു ആചാരങ്ങളെ പരിഹസിക്കുന്നവരാണ് ശ്രീകോവിലിനു മുന്നിൽ തടസ്സമുണ്ടാക്കുന്നതെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തരം ആളുകൾ പിന്നെ എന്തിനാണ് നടയ്ക്ക് മുന്നിൽ പോയി നിൽക്കുന്നത് എന്ന ചോദ്യവും ഭക്തരുടെ ഇടയിൽ നിന്ന് ഉയർന്നിരുന്നു.
മകര വിളക്ക് സമയത്ത് അയ്യനെ തൊഴാനെത്തിയവരെ ദേവസ്വം ഉദ്യോഗസ്ഥനായ അരുൺ തൂക്കിയെറിയുന്നതും പിടിച്ചു തള്ളുന്നതുമായ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇടതുപക്ഷ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും സിപിഎം അംഗവുമായ ഇയാൾക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്.
Discussion about this post