ആൾട്ട് ന്യൂസ് സഹ സ്ഥാപകനെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്ത്. പ്രതീക് സിൻഹയ്ക്കെതിരെയാണ് ആരോപണം ഉയർന്നത്. നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് ഇരയായ യുവതി വെളിപ്പെടുത്തുന്നത്. താൻ അയാളുടെ ചതിക്കുഴിയിൽ വീഴുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
2020 ലാണ് പ്രതീക് സിൻഹയുമായി അടുപ്പത്തിലാവുന്നത്. ലോക്ഡൗൺ കാലയളവിൽ ഫോണിൽ സംസാരിക്കുക പതിവായിരുന്നു. എന്നാൽ പെട്ടെന്ന് ഒരു ദിവസം എല്ലാം നിർത്താമെന്ന് പ്രതീക് പറഞ്ഞു. തന്നോട് ഒരു തരത്തിലുള്ള വൈകാരിക ബന്ധവും തോന്നുന്നില്ല എന്നതായിരുന്നു കാരണം. എന്നാൽ മാസങ്ങൾക്ക് ശേഷം അയാൾ വീണ്ടും തന്നെ വിളിച്ച് പ്രണയബന്ധം തുടരാമെന്ന് പറഞ്ഞതായി യുവതി വെളിപ്പെടുത്തി.
കൊറോണ വ്യാപനം അതിരൂക്ഷമായിരുന്നതിനാൽ പരസ്പരം കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇരുവരും വളരെയധികം അടുത്തിരുന്നു. തുടർന്ന് ലോക്ഡൗൺ അവസാനിച്ച ശേഷം പരസ്പരം കണ്ടുമുട്ടാൻ തീരുമാനിച്ചു. ഉന്നത പഠനങ്ങൾക്കായി വിദേശത്തേക്ക് പോകുന്നതിന് മുൻപ് തന്നെ കുറച്ച് സമയം ഒന്നിച്ച് ചിലവഴിക്കാനായിരുന്നു പദ്ധതി.
അങ്ങനെ 2021 സെപ്റ്റംബറിൽ കണ്ടുമുട്ടി. മൂന്ന് ദിവസത്തോളം ഒരുമിച്ച് താമസിച്ചതായും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും യുവതി പോസ്റ്റിൽ തുറന്നു പറയുന്നുണ്ട്. എന്നാൽ ഇതിന് ശേഷം പ്രണയബന്ധം അവസാനിപ്പിക്കാൻ പ്രതീക് നിർബന്ധിച്ചു. താനുമായി ചേർന്ന് പോകാൻ സാധിക്കുന്നില്ലെന്നും ബന്ധത്തിൽ നിന്നും പിന്മാറണമെന്നുമാണ് പ്രതീക് പറഞ്ഞത്.
ഇത് കേട്ട് താൻ ആകെ തകർന്നുപോയി. ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് എന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയ പ്രതീക്, തന്നെ ചതിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്.
2019 മാർച്ച് മുതൽ ആരുമായും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് പ്രതീക് തന്നോട് പറഞ്ഞിരുന്നത്. എന്നാൽ തന്നെ നേരിട്ട് കാണുന്നതിന് മുൻപ് 2021 ഓഗസ്റ്റ് 15 ന് പോലും മറ്റൊരു സ്ത്രീയുടെ കൂടെ ഉറങ്ങിയ മനുഷ്യനാണ് ഇതെന്ന് തിരിച്ചറിയാൻ താൻ വൈകിപ്പോയെന്ന് യുവതി പറഞ്ഞു. തന്നെ കബളിപ്പിച്ചാണ് ശാരീരിക ബന്ധത്തിനുളള സമ്മതം പോലും പ്രതീക് നേടിയെടുത്തത് എന്നും ഇവർ വെളിപ്പെടുത്തി.
മാനസികമായി തകർന്നു പോയ അവസ്ഥയിലായിരുന്നു. ഈ ലോകത്തോട് അപ്പോൾ തന്നെ എല്ലാം വിളിച്ച് പറയണമെന്ന് തോന്നി. എന്നാൽ തന്നെ അയാൾ അതിൽ നിന്ന് പിന്തിരിപ്പിച്ചു. മാനസികമായി നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയെന്ന് പറഞ്ഞ് അയാൾ മറ്റൊരു യുവതിയെ തനിക്ക് പരിചയപ്പെടുത്തി തന്നു. എന്നാൽ പ്രതീകിനെതിരെയുള്ള വിവരങ്ങൾ താൻ പുറത്ത് പറയാതിരിക്കാനാണ് ആ യുവതിയും ശ്രമിച്ചത്. അതിലൂടെ പ്രതീകിനെ രക്ഷിക്കാനായിരുന്നു ശ്രമം.
തന്നെ വഞ്ചിച്ചയാൾ ഇന്നും സമൂഹത്തിന് മുന്നിൽ മാന്യനായി തുടരുകയാണ്. തന്നോട് കള്ളം പറഞ്ഞ് ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം ഉപേക്ഷിക്കുകയാണ് പ്രതീക് സിൻഹ ചെയ്തത്. ഇതെല്ലാം എല്ലാവരും അറിയണമെന്ന് തോന്നിയത് കാരണമാണ് ഇപ്പോഴിത് പുറത്ത് പറയുന്നത് പ്രതീക് സിൻഹയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണെന്നും അയാൾ പറഞ്ഞുപരത്താൻ സാധ്യതയുള്ളത് കൊണ്ടാണ് ഇതൊന്നും ഇത്രയും നാൾ സംഭവങ്ങളൊന്നും പുറത്തു പറയാതിരുന്നത് എന്നും യുവതി പറയുന്നു.
Discussion about this post