ആലപ്പുഴ : ആലപ്പുഴ സിപിഎം നേതാവിനെതിരെ വീണ്ടും ലൈംഗികാരോപണം. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നനതാ പ്രദർശനം നടത്തിയ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് പാർട്ടി നടപടിയെടുത്തത്. എൽസി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇരയായ യുവതിയും ബ്രാഞ്ച് സെക്രട്ടറിയും കുടുംബക്കാരാണെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാണ് ഇതിലേക്ക് നയിച്ചത് എന്നും സൂചനയുണ്ട്. പോലീസിനെ സമീപിക്കാതെ എൽസി അംഗം പാർട്ടിയിൽ പരാതി നൽകുകയായിരുന്നു.
നഗ്നദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട് സിപിഎം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എപി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ള 30 ഓളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പാർട്ടി നടപടി.
Discussion about this post