ന്യൂഡൽഹി: ഇന്ത്യയ്ക്ക് അഭിമാനമായ ഗംഗാവിലാസ് പദ്ധതിയെ അപമാനിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് ജയ്‌റാം രമേശ്. ക്രൂയീസിനെ അശ്ലീലം എന്നാണ് ജയ്‌റാം രമേശ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ക്രൂയിസ് അശ്ലീലമാണ്! ആർക്കാണ് ഇത്രയധികം രൂപ താങ്ങാൻ സാധിക്കുക? വൃത്തികെട്ട സമ്പന്നർ ഒഴികെ ഒരു രാത്രിക്ക് 50 ലക്ഷം ആർക്കും താങ്ങാൻ കഴിയില്ല. ഇപ്പോൾ ഈ തമാശ ഇന്ത്യയുടെ ദേശീയ സസ്തനിയായ ഗംഗാ ഡോൾഫിനെ അപകടത്തിലാക്കും. എന്നാണ് ജയ്‌റാം രമേശിന്റെ പരാമർശം.
ഗംഗാവിലാസിലെ ഒരു രാത്രിയ്ക്കായി 50,000 രൂപയോളമാണ് ഈടാക്കുന്നതെന്നുള്ളപ്പോഴാണ് 50 ലക്ഷമാണെന്ന ജയ്‌റാം രമേശിന്റെ കുപ്രചരണം. പരിസ്ഥിതിയ്ക്ക് യാതൊരു ദോഷവും വരാത്ത രീതിയിലാണ് യാത്രയുടെ ക്രമീകരണമെന്നും ഗംഗാവിലാസിനോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ക്രൂയിസം ടൂറിസത്തിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവട് വയ്പ്പായാണ് ഗംഗാവിലാസിനെ രാജ്യം നോക്കിക്കാണുന്നത്. ആഡംബര നദീജലയാത്രയിലൂടെ രാജ്യത്തിലെ ജലപാതകളുടെ വികസനം ലോകത്ത് ഏറെ ചർച്ചയായിരുന്നു. ക്രൂയിസ് ടൂറിസത്തിന്റെ സാധ്യത പോലും മനസിലാക്കാതെയാണ് കോൺഗ്രസ് നേതാവിന്റെ ഈ ജല്പനങ്ങൾ
Discussion about this post