കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട പ്രിയ വർഗീസിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തന്നെ അയോഗ്യയാക്കിയ ഹൈക്കോടതി സിംഗിൾ ഉത്തരവിനെതിരെയാണ് പ്രിയ വർഗീസ് അപ്പീൽ നൽകിയിരിക്കുന്നത്. തന്നെ അയോഗ്യയാക്കിയ വിധി നിയമപരമല്ലെന്ന് പ്രിയ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
തനിക്ക് 11 വർഷത്തെ അദ്ധ്യാപന പരിചയമുണ്ടെന്നും യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യതയുണ്ടെന്നുമാണ് വാദം. സ്റ്റുഡൻറ് സർവ്വീസ് ഡയറക്ർ ചുമതല അദ്ധ്യാപനമല്ലെന്ന സിംഗിൾ ബെഞ്ചു കണ്ടെത്തൽ തെറ്റാണെന്നും അദ്ധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്ജ് ധരിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
അദ്ധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബഞ്ചിന് വീഴ്ച പറ്റിയെന്നും നിയമപരമല്ലാത്ത വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post