ബംഗളൂരു: തിരഞ്ഞെടുപ്പിന് മുൻപേ കള്ളക്കളികൾ പയറ്റാൻ ആരംഭിച്ച് കോൺഗ്രസ്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കാനിരിക്കെ വോട്ടർമാരെ ഏത് വിധേനെയും സ്വാധീനിക്കാനുള്ള ശ്രത്തിലാണ് പാർട്ടി. സ്ത്രീ വോട്ടർമാരെ തങ്ങളുടെ പക്ഷത്താക്കാൻ, കോൺഗ്രസ് നേതാക്കൻമാർ കുക്കറുകളും, ഗ്രെൻഡറുകളും പോലെയുള്ള അടുക്കള ഉപകരണങ്ങൾ സമ്മാനമായി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപി നേതാവായ ധനഞ്ജയ് ജാദവ് ആണ് ഇത് സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടത്. വിതരണം ചെയ്ത നിരവധി സാധനങ്ങളുടെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.
ബെൽഗാവി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് നേതാവ് ലക്ഷ്മി ഹെബ്ബാൾക്കറാണ് അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്ത് വോട്ടർമാരെ പാട്ടിലാക്കാൻ നോക്കുന്നത്. കടുത്ത നിയമലംഘനം നടത്തിയ വിവരം പുറത്തായെങ്കിലും സംഭവത്തിനോട് ഇത് വരെ പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല.
കഴിഞ്ഞ തവണത്തെ തോൽവിയുടെ ക്ഷീണം മാറ്റാൻ വലിയ വാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഗോദ്ദയിലേക്ക് ഇറങ്ങുന്നത്. ഓരോ കുടുംബത്തിനും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപയും നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
Discussion about this post