പട്യാല: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആക്ഷേപം നേരിടുന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. മുതിർന്ന കോൺഗ്രസ് നേതാവ് മദൻലാൽ ജലാല്പൂരിന്റെ വീട്ടിലാണ് പരിശോധന. എട്ട് പേരടങ്ങുന്ന വിജിലൻസ് സംഘമാണ് പരിശോധന നടത്തുന്നത്.
പരിശോധന കേന്ദ്ര ഏജൻസികൾ നിരീക്ഷുക്കന്നതായാണ് വിവരം. ഖനാവർ മണ്ഡലത്തിലെ മുൻ എം എൽ എയാണ് മദൻലാൽ ജലാൽപൂർ. ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തുന്നത് എന്നാണ് വിവരം. അതേസമയം, പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സജീവ സാന്നിദ്ധ്യമായിരുന്നു ജലാല്പൂർ. ഇയാൾക്കെതിരെ പാർട്ടി ഫണ്ട് തിരിമറിയുടെ പേരിലും ആരോപണങ്ങൾ ഉയർന്നിരുന്നു.
Discussion about this post