മെൽബൺ : ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം. മെൽബണിലാണ് സംഭവം. കാരം ഡൗൺസിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത് എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നത്. ഇന്ത്യ- വിരുദ്ധ പ്രചാരണങ്ങളും ഇവിടെ എഴുതിവെച്ചിട്ടുണ്ട്.
തായ് പൊങ്കൽ ദിനത്തിൽ ഭക്തർ ദർശനത്തിന് എത്തിയപ്പോഴാണ് ക്ഷേത്രം ആക്രമിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇവിടെ മതിലുകളിൽ മോദി വിരുദ്ധ മുദ്രാവാക്യങ്ങളും എഴുതിവെച്ചിട്ടുണ്ട്. മോദിയെ ലക്ഷ്യമിടുക എന്നാണ് ക്ഷേത്ര മതിലുകളിൽ കൊത്തിവെച്ചിരിക്കുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.
രാജ്യത്തെ ന്യൂനപക്ഷങ്ങളാണ് തമിഴ് ഹിന്ദുക്കൾ. മറ്റ് മതങ്ങളുടെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഹിന്ദു മതം സ്വീകരിച്ചവരാണ് തങ്ങളെന്നും വിശ്വാസികൾ പറയുന്നു. ഖാലിസ്ഥാൻ ഭീകരർ ഇവിടം ആക്രമിക്കുകയും വിദ്വേഷ പ്രസംഗങ്ങൾ കുറിച്ച് വെയ്ക്കുകയും ചെയ്യുന്നത് ഒരിക്കലും സ്വീകരിക്കാനാവില്ല.
ഖാലിസ്ഥാൻ അനുകൂലികൾക്ക് ധൈര്യമുണ്ടെങ്കിൽ, അവർ വിക്ടോറിയൻ പാർലമെന്റ് കെട്ടിടത്തിന്റെ ചുവരുകളിൽ വിദ്വേഷ പ്രസംഗങ്ങൾ എഴുതിവെയ്ക്കണം. സമാധാനപരമായ ഹിന്ദു സമൂഹങ്ങളുടെ ആരാധനാലയങ്ങളെ ലക്ഷ്യം വയ്ക്കുകയല്ല വേണ്ടത് എന്ന് മെൽബൺ ഹിന്ദു കമ്മ്യൂണിറ്റി അംഗം സച്ചിൻ മഹാതെ പറഞ്ഞു.
കഴിഞ്ഞ ജനുവരി 12 ന് മെൽബണിലെ സ്വാമിനാരായണ ക്ഷേത്രത്തിന് നേരെ സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തിയിരുന്നു. ഇവിടെ ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
Discussion about this post