ചേർത്തല: മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അമ്മച്ചിയായി വേഷമിട്ട തൈക്കാട്ടുശേരി കോയിപ്പറമ്പിൽ ലീന ആന്റണി(73) തുല്യതാ പരീക്ഷയിൽ പത്താം ക്ലാസ് പാസായി. സെപ്തംബറിലാണ് പരീക്ഷ എഴുതിയത്. നവംബർ അവസാനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചെങ്കിലും കെമിസ്ട്രിക്കും കണക്കിനും പരാജയപ്പെട്ടിരുന്നു. തുടർന്ന് സേ പരീക്ഷ എഴുതിയാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്.
ഉടനെ തന്നെ പ്ലസ് വൺ തുല്യതാ പരീക്ഷയ്ക്ക് ചേരാനാണ് ലീനയുടെ തീരുമാനം. ഭർത്താവും നടനുമായ കെ.എൽ.ആന്റണിയുടെ മരണശേഷമാണ് ലീന പഠനത്തിലേക്ക് തിരിഞ്ഞത്. മകൻ ലാസർ ഷൈനിന്റേയും മരുമകൾ അഡ്വ.മായാകൃഷ്ണന്റേയും പ്രോത്സാഹനമാണ് തുല്യതാ പഠനത്തിന് കാരണം. മഹേഷിന്റെ പ്രതികാരം സിനിമയിലൂടെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ലീനയും.
Discussion about this post