കൊച്ചി: പ്രേക്ഷക പ്രീതിയോടെ ജൈത്ര യാത്ര തുടരുകയാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ തീയേറ്ററുകളുടെ എണ്ണം 145 തിയേറ്ററുകളിൽ നിന്ന് 230 ലധികം തിയേറ്ററുകളിലേക്ക് പ്രദർശനം വ്യാപിപ്പിച്ചിരിക്കുകയാണ്. നടൻ ഉണ്ണി മുകുന്ദനാണ് ഈ സന്തോഷ വാർത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
മലയാളത്തിന് പുറമെ ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാ പതിപ്പുകളും പ്രദർശനത്തിന് എത്തിയിട്ടുണ്ട്. കുഞ്ഞിക്കൂനൻ പോലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.
Discussion about this post