തിരുവനന്തപുരം: കോടതി കാന്റീനിലെ ഭക്ഷണത്തിൽ ചത്ത പല്ലി. വഞ്ചിയൂർ കോടതി കാന്റീനിലെ രസവടയിൽ നിന്നാണ് അഴുകിയ നിലയിൽ പല്ലിയെ കണ്ടെത്തിയത്. സംഭവത്തിൽ പരാതി നൽകി.
ഇന്നലെയായിരുന്നു സംഭവം. ഭക്ഷണം വാങ്ങിയ അഭിഭാഷകൻ കഴിക്കാനായി സ്പൂൺ കൊണ്ട് ഇളക്കിയപ്പോഴായിരുന്നു പല്ലിയെ കണ്ടത്. ഉടനെ ജീവനക്കാരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ബാർ അസോസിയേഷനാണ് കാന്റീൻ നടത്തുന്നത്. സംഭവത്തിൽ ബാർ അസോസിയേഷനാണ് അഭിഭാഷകൻ പരാതി നൽകിയത്.
Discussion about this post