ആലപ്പുഴ: ആലപ്പുഴ: ചന്തിരൂരിൽ പീഡനക്കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശി മുഹമ്മദ് (63) ആണ് അറസ്റ്റിലായത്. മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി ഇന്നലെ രാത്രി അരൂർ പോലീസിന് ലഭിച്ചിരുന്നു. ഒരു മാസമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലൊടുവിൽ മുഹമ്മദിനെ പിടികൂടുകയായിരുന്നു.
ഇയാൾ മദ്രസയിൽ കൂടുതൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.
Discussion about this post