കൊച്ചി: കളമശ്ശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ വിചിത്ര നീക്കവുമായി ഹോട്ടൽ ആന്റ് റസ്‌റ്റോറൻറ് അസോസിയേഷൻ. കളമശ്ശരി നഗരസഭയ്‌ക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോട്ടൽ ആന്റ് റസ്‌റ്റോറൻറ് അസോസിയേഷൻ.
പിടികൂടിയ 49 ഹോട്ടലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട നഗരസഭയുടെ നടപടി അനാവശ്യമെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. നഗരസഭയുടെ നടപടി ഹോട്ടൽ ടൂറിസത്തെ ബാധിക്കും. സംഭവത്തെ നിയമപരമായി നേരിടുമെന്നും അസോസിയേഷൻ വിശദീകരിച്ചു.
കളമശ്ശേരിയിൽ പോലീസും നഗരസഭാവിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ നിരവധി കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ പുറത്തുവിടുകയായിരുന്നു.
Discussion about this post